General

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതി തയ്യാറാക്കും; കേരളത്തില്‍ കാലാവസ്ഥാപഠനം സ്മാര്‍ട്ടാകും

May 14, 2019

കാലാവസ്ഥാ വ്യതിയാനം പഠിക്കാനും വിശകലനം ചെയ്യാനുമുള്ള സംസ്ഥാന സര്‍ക്കാറിനു കീഴിലെ സംവിധാനം അഴിച്ചുപണിയ്‌ക്കൊരുങ്ങുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇതിന്റെ ആദ്യപടിയായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് മേഖലാ ആടിസ്ഥാനത്തില്‍ പുനസംഘടിപ്പിക്കും. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവാണ് ഈ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടന്‍ തന്നെ സര്‍ക്കാറിന് സമര്‍പ്പിക്കും.കാലാവസ്ഥയില്‍ അതിവേഗമുണ്ടാവുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചും പഠിച്ചും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ് കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ചുമതല. എന്നാല്‍ തലസ്ഥാനത്തെ മാത്രം കേന്ദ്രീകരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. ഇവ വികേന്ദ്രീകരിക്കാനാണ് പദ്ധതി. സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് എന്നീ മൂന്ന് മേഖലകളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ സൗത്ത് സോണിനു കീഴിലും എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിനു കീഴിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ നോര്‍ത്ത് സോണിനു കീഴിലുമായിരിക്കും വരുന്നത്. ഇവയുടെ കീഴില്‍ ജില്ലകള്‍ക്കായി എന്‍വയണ്‍മെന്റെല്‍ ഓഫീസറുണ്ടാകും. കലക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ ചലനങ്ങളും അപ്പപ്പോള്‍ തന്നെ കലക്ടര്‍ക്കു നേരിട്ടു ലഭിക്കുകയും അപ്പോള്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കുന്നു. /www.azhimukham.com .


Related Post

Category Archive