ചത്ത പ്രേതങ്ങൾ …..

ആറുമണിയുടെ കുരിശുമണിയടിച്ചു കഴിഞ്ഞാല് ഞങ്ങളെല്ലാവരും നടുവത്തെ മുറിയില് മുട്ടുകുത്തുമായിരുന്നു . ത്രിസന്ധൃാ ജപം കഴിഞ്ഞാല് മേമമാരും അച്ചാച്ഛന്മാരും വലൃമ്മിച്ചിയും അപ്പാപ്പനും വിശദായിട്ട് നാട്ടുവര്ത്താനം പറയും. ഞങ്ങള് കഷണങ്ങള് തറവാടു മുഴുവന് ഓടിച്ചാടി, കുളിയും ജപവുമൊക്കെ കഴിഞ്ഞ് കൊന്തയെത്തിച്ച് കഴിഞ്ഞ് ഭക്ഷണത്തിനിരിക്കുമ്പോളാ അപ്പാപ്പന് കഥ തുടങ്ങുക. വലിയ ചങ്ങലയും വലിച്ച്, ഉറക്കെ കുരച്ചുകൊണ്ട് നിഴലുമാത്രമുള്ള കൂറ്റന് നായയും,പടിഞ്ഞാട്ടേക്കു പോവുന്ന വഴിയിലെ കമ്മൃൂണിസ്റ്റ് പച്ചകാടിനിടയിലുള്ള കുളത്തില് മുങ്ങിമരിച്ച ഗര്ഭിണിയും , വലൃപ്പച്ചന്റെ സുഹൃത്ത് സെക്കന്റ് ഷോ കഴിഞ്ഞ് വരുന്ന വഴിക്ക് കണ്ട തേരും , പഞ്ചമി നാളില് മരിച്ചിട്ട് അപ്പാന്റെ കഴുത്തിനു കയറിപ്പിടിച്ച പുലയനും അങ്ങനെ എല്ലാരും കൂടെ എന്റെ നിദ്രയെ കൊന്നിരുന്നു അന്നാളുകളില് . വലിയൊരു കുരിശുമാല കഴുത്തിലില്ലാതെ തറവാടു വീട്ടില് ഞാന് ഉറങ്ങിയതെനിക്കോര്മയില്ല. പിന്വശത്തൂക്കിയിട്ടിരുന്ന സോഡിയം ബള്ബിന്ടെ വെട്ടം കുളിമുറി വരെ എത്തിയിരുന്നില്ല. പാതിരാത്രി ഗതികെട്ടല്ലാണ്ട് പടിഞ്ഞാട്ടേക്കു കാട്ടിലേക്കു
നീങ്ങി മൂത്രമൊഴിക്കാന് കുട്ടോൃളാരും പോയിരുന്നില്ല. പുലിമുഖമ്മൂടി വച്ച് വടക്കു വീട്ടീന്ന് ചേട്ടായി ഒരിക്കല് പേടിപ്പിച്ചിട്ട് ഞാന് തറവാട്ടില് വന്നു നിന്നു .

പായക്കടിയില് ഒളിപ്പിച്ചു വച്ച ബാലമംഗളം തീര്ന്നതെപ്പോളോ , ഏതോ നാഴികയ്ക്കപ്പു റംകണ്ണുതുറന്നു നു നോക്കുമ്പോള്
, അപ്പാപ്പന്റെ തലയ്ക്കും ഭാഗത്തുള്ള ജാലകത്തിലൂടെ ദംഷ്ട്ര കാണിച്ചു ചിരിക്കുന്നു.. കുളത്തിലെ ഗര്ഭിണി !!

തൊണ്ട വരണ്ടു. ന്റെ നാവു പൊന്തിയില്ല . പക്ഷേ പായയില് കിടന്ന് ഞാന് കാട്ടിക്കൂട്ടിയ വെപ്രാളം കണ്ട് അമ്മച്ചിയും വലൃമ്മച്ചിയും
എന്നെ വിളിച്ചെഴുന്നേല്പ്പിച്ചു .

കരഞ്ഞു പിഴിഞാണന്നു ഞാന് നേരം വെളുപ്പിച്ചത്. പിറ്റേന്നു തുടങ്ങിയ പതിവാണ് , പിന്നീടെപ്പഴും തറവാട്ടില് പോവുമ്പോള്, , പടിഞ്ഞാട്ടേക്കു പോവുമ്പോള് വഴിയെ ചത്തു മലക്കാറായൊരു തെങ്ങുണ്ടാര്ന്നു, ആയ കാലത്ത് വീട്ടുകാര്ക്ക് ഓലയും തേങ്ങയും വേണ്ടുവോളം സപ്പളൈ ചെയ്തൊരു സാധു, അതിന്റെ കടയ്ക്കലുള്ള
പൊത്തില് വെള്ളക്ക നിക്ഷേപിക്കല് ചടങ്ങ് .

ഓരോ തവണയും വെള്ളക്ക വച്ചിട്ട് ആരോടെന്നില്ലാതെ ഞാന് പ്രാര്ത്ഥിച്ചു പോന്നു , ഈ
വെള്ളക്ക ആരേലും എടുത്തുകളയും വരെ തെങ്ങു കടന്ന് ആത്മാക്കളൊന്നും തറവാടു മുറ്റത്തേക്കു വരരുതേയെന്ന്. ിന്നീടുള്ള ദിവസങ്ങളില് അവരാരും എന്നെ കാണാന് വന്നില്ല.
തെങ്ങു ദ്രവിച്ചു കാടു മരിച്ചു . പഞ്ഞിപ്പൂ കണക്കെ സമയം എങ്ങോട്ടെന്നില്ലാതെ പറന്നു പോയി. അപ്പാപ്പന് കിടക്കയില് നിന്ന്എണീക്കാതായി. കുളമൊക്കെ മൂടി , ഇടക്കിടെ വിരുന്നു വന്നുപോയിരുന്ന കുട്ടന് പാമ്പു പോലും വരാതെയായി. ഒത്തിരിയാള് ജനിച്ചു ,
കുറേപ്പേര് പോയി. കുട്ടികളായിരുന്ന ഞങ്ങളൊക്കെ ആരുടെയൊക്കയോ കൊച്ചാമ്മയും ആന്റിയും മേമയുമൊക്കെയായി.

പ്രഭാതം ആകാശവാണിയുപേക്ഷിച്ച് ഫോണിരമ്പല് കേട്ടുണരാന് തുടങ്ങി.
ഞാനും മോളുവും അന്നമ്മയും പരിപാലിച്ചുപോന്ന ഞങ്ങളുടെ വാല്മാക്രി ശ്മശാനം പൊതുവഴിയായിത്തീര്ന്നു. വീരന് പുഴയുടെ കുത്തൊഴുക്കു നിലച്ചു, കണ്ടങ്ങള് നിരന്നു മണ്ണു മരിച്ചു.

കഴിഞ്ഞതവണ തറവാട്ടില് പോയപ്പോള് അച്ചാച്ഛന്റെ വീടിന്റെ സണ്ഷേടിലിരുന്ന് നിരവെട്ടി കളിക്കുന്ന പുലയനേയും ഗര്ഭിണിയേയും കണ്ടു. എനിക്ക് ചിരി നിര്ത്താനായില്ല. പച്ചയും ഇരുട്ടുമുണ്ടായിരുന്നപ്പോള് വിലസി നടന്നിരുന്ന ടീമാണ്.

ഞാന് നോക്കി നില്ക്കവേ അമി അപ്പോള് ജോക്കുട്ടന്റെ പഴയൊരു ടെന്നീസ് ബോളെടുത്ത് എന്തൊക്കയോ പിറുപിറുത്ത് , സണ്ഷേടിന്റെ കീഴിലായി ജലമൂര്ന്ന് വീഴുവാന് സ്ഥാപിച്ചിരുന്ന ചങ്ങലയ്ക്കടുത്ത് കൊണ്ടുപോയിവച്ചു . പ്രേതങ്ങള് വിഷമിച്ചു പറന്നുപോയി. അവര് വീണ്ടും
മരിച്ചതറിഞ്ഞ് ഞാനും വൃസനിച്ച് തിരികെ പോന്നു.

Author:Aksa Victoria

Blog Link: http://www.literallyblank.in/thoughts/

Share on

Facebook Twitter Google+ Linkedin Reddit